Freed from Our Cage
18 :4മരണപാശങ്ങൾ എന്നെ ചുറ്റി;
അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.
5പാതാളപാശങ്ങൾ എന്നെ വളഞ്ഞു;
മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു.
6എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
എന്റെ ദൈവത്തോടു നിലവിളിച്ചു;
അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു;
തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി.
16അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു,
പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു.
സത്യത്തിൽ നമ്മൾ ഒരു കൂട്ടിൽ (cage) ആയിരുന്നു. പാപത്തിന്റെ കൂട്ടിൽ . അവിടുന്നു ഉയരത്തിൽ നിന്നും കൈ നീറ്റി നമ്മളെ ആ പാപത്തിന്റെ കൂട്ടിൽ നിന്നും വലിച്ചെടുത്തു. നിൽക്കുവാൻ ഉറപ്പുള്ള ഒരു പാറയിൽ നിർത്തി. കാൽവരിയിൽ ചൊരിഞ്ഞ രക്തത്താൽ നമ്മെ വീണ്ടെടുത്ത കർത്താവിനു മഹത്വം.
എങ്കിലും നമ്മൾ ഇപ്പോഴും ചില "കൂടുകൾക്കു" ഉള്ളിൽ തന്നെ ആണോ ചിന്തികേണ്ടിരിക്കുന്നു. ചില addiction ന്റെ cage കൾ , അസൂയയുടെയും, പകയുടെയും, വിധ്വേഷത്തിന്റെയും കൂടുകൾ. ചിലർ ഭയത്തിന്റെ കൂടുകൾക്കു ഉള്ളിൽ ആണ്. ഭാവിയെക്കുറിച്ചുള്ള ഭയം, തലമുറകളെ ഓർത്തുള്ള ഭയം. മറ്റുള്ളവരെ അംഗീകരിക്കുവാനും appreciate ചെയ്യുവാനും കഴിയാത്ത ഈഗോയുടെ കൂട്ടിൽ ആണ് ചിലർ. ഇതൊന്നും അല്ലാതെ ചില ലോകമോഹങ്ങൾ ആയ അഡിക്ഷനിൽ പെട്ട് പുറത്തു കടക്കുവാൻ കഴിയാതെ ഭാരപ്പെടുന്നവർ. നമ്മൾ ഒരു ആരാധന പോലും മുടക്കാതെ വിശ്വാസികൾ ആയിരിക്കും. പ്രാർത്ഥനയും ആരാധനയും ഒക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗം ആയിരിക്കും. അപ്പോൾ തന്നെ ഇതുപോലെ ചില കൂടുകളിൽ നമ്മൾ ബന്ധസ്ഥരും ആയിരിക്കും. നമ്മുടെ പ്രാർത്ഥനയും ആരാധനയും ദൈവ സന്നിധിയിൽ എത്തുവാൻ തടസമായിരിക്കുന്നത് ഈ കൂടുകൾ ആയിരിക്കും. ഏതാണ് നമ്മൾ അകപ്പെട്ടിരിക്കുന്ന കൂടു എന്ന് നമ്മൾ മനസിലാക്കേണ്ടിരിക്കുന്നു.
അപ്പൊതലനായ പൗലോസ് റോമാ ലേഖനത്തിൽ ഏഴാം അധ്യായത്തിൽ ഇങ്ങനെ പറയുന്നു, "15ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു. 16ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു. 17ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. 18എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‌വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല. 19ഞാൻ ചെയ്‌വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു. 20ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ".
നമ്മൾ ഇച്ഛിക്കുന്നതോ ഇച്ഛിക്കാത്തതോ ആയ ഈ കൂടുകളിൽ നിന്നും നമ്മൾ പുറത്തു കടകെണ്ടിരിക്കുന്നു. കാരണം പൗലോസ് പറയുന്നത് പോലെ ഈ കൂടുകളിൽ നമ്മളെ ആക്കിരിക്കുന്നത് നമ്മളിൽ വസിക്കുന്ന പാപമാണ് . ജഡത്തിന്റെ പ്രവർത്തികളെ തോല്പിക്കുവാൻ ദൈവത്തിന്റെ പ്രമാണങ്ങൾക്കേ കഴിയൂ.
നമ്മൾ ദൈവത്തിനു ഇഷ്ടമല്ലാത്ത ,ദൈവ ഹിതത്തിനു വിരുദ്ധമായ ഏതെങ്കിലും കൂടുകൾക്കു ഉള്ളിൽ ആണോ എന്ന് സ്വയം പരിശോധിക്കേണ്ടിരിക്കുന്നു. പരിശോധിക്കുക മാത്രം അല്ല, ആ കൂടുകളെ പൊട്ടിച്ചു പുറത്തു കടക്കുകയും വേണം. അതിനു നമ്മെ സഹായിക്കുവാൻ പരിശുധാൽമാവിന് സാധിക്കും.
"സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു". നമ്മൾ സ്വതന്ത്രർ അന്ന്, ക്രിസ്തുയേശുവിന്റെ രക്തത്താൽ സ്വത്രന്തർ ആക്കപെട്ടവർ. അതിൽ ഉറച്ചു നിൽകാം.
No comments:
Post a Comment