TRANSFORMING POWER OF THE WORD OF GOD
ജീവിതത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്. എല്ലാവരും മാറ്റങ്ങൾ ആഗ്രഹിക്കുന്നു. ഒരിക്കലെങ്കിലും മാറ്റങ്ങൾ ജീവതത്തിൽ അനുഭവിച്ചവർ ആണ് എല്ലാവരുംതന്നെ. ജീവിത സാഹചര്യങ്ങളിലെ മാറ്റമാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്. അതിനുവേണ്ടി എത്ര അധ്വാനിക്കാനും തയ്യാറുമാണ്. മനുഷ്യജീവിതത്തെ മൊത്തത്തിൽ മാറ്റുവാൻ ശക്തിയുള്ളതു ദൈവ വചനത്തിനു മാത്രമാണ്. ആത്മികയായുള്ള മാറ്റമാണ് ഏറ്റവും അത്യാവിശ്യമായതു . മൊത്തം ജീവിതത്തെ അത് മാറ്റിമറിക്കും , രൂപാന്തരപ്പെടുത്തും. ദൈവ വചനം ശക്തിയാണ് , ജീവനാണ് , ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതാണ് . ദൈവിക വെളിപാടാണ് വചനം . പരിശുധാൽമാവിനാൽ എഴുതപ്പെട്ടത്. അന്നും , ഇന്നും എന്നും അത് മനുഷ്യനെ രൂപാന്തര പെടുത്തുന്നു. ആദിമ മാതാപിതാക്കളായ ആദവും ഹവ്വയും ദൈവിക വെളിപാടുകൾ ദൈവത്തിൽ നിന്ന് നേരിട്ട് പ്രാപിച്ചിരുന്നു. അറിയേണ്ടുന്ന കാര്യങ്ങൾ ദൈവം അവരോടു നേരിട്ട് സംസാരിച്ചിരുന്നു. ഇന്ന് ദൈവിക വെളിപാടുകൾ ദൈവ വചനത്തിലൂടെ നമ്മൾക്ക് ലഭിക്കുന്നു. സൃഷ്ടിയോടു പറയേണ്ടത് , അറിയേണ്ടത് എല്ലാം , വചനത്തിലൂടെ ദൈവം അറിച്ചിരിക്കുന്നു. അത് വചനം പരിശോധിച്ച് കണ്ടെത്തുക എന്നത് മനുഷ്യന്റെ ദൗത്യം ആണ്...