ജീവിതത്തിൽ മാറ്റങ്ങൾ
അനിവാര്യമാണ്. എല്ലാവരും മാറ്റങ്ങൾ
ആഗ്രഹിക്കുന്നു. ഒരിക്കലെങ്കിലും മാറ്റങ്ങൾ ജീവതത്തിൽ അനുഭവിച്ചവർ ആണ്
എല്ലാവരുംതന്നെ. ജീവിത സാഹചര്യങ്ങളിലെ മാറ്റമാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്.
അതിനുവേണ്ടി എത്ര അധ്വാനിക്കാനും തയ്യാറുമാണ്.
മനുഷ്യജീവിതത്തെ
മൊത്തത്തിൽ മാറ്റുവാൻ ശക്തിയുള്ളതു ദൈവ വചനത്തിനു മാത്രമാണ്. ആത്മികയായുള്ള
മാറ്റമാണ് ഏറ്റവും അത്യാവിശ്യമായതു .
മൊത്തം ജീവിതത്തെ അത് മാറ്റിമറിക്കും, രൂപാന്തരപ്പെടുത്തും. ദൈവ വചനം ശക്തിയാണ്, ജീവനാണ്, ഹൃദയങ്ങളെ
രൂപാന്തരപ്പെടുത്തുന്നതാണ് . ദൈവിക വെളിപാടാണ് വചനം . പരിശുധാൽമാവിനാൽ
എഴുതപ്പെട്ടത്. അന്നും, ഇന്നും എന്നും
അത് മനുഷ്യനെ രൂപാന്തര പെടുത്തുന്നു.
ആദിമ മാതാപിതാക്കളായ
ആദവും ഹവ്വയും ദൈവിക വെളിപാടുകൾ ദൈവത്തിൽ നിന്ന് നേരിട്ട് പ്രാപിച്ചിരുന്നു.
അറിയേണ്ടുന്ന കാര്യങ്ങൾ ദൈവം അവരോടു നേരിട്ട് സംസാരിച്ചിരുന്നു. ഇന്ന് ദൈവിക
വെളിപാടുകൾ ദൈവ വചനത്തിലൂടെ നമ്മൾക്ക് ലഭിക്കുന്നു. സൃഷ്ടിയോടു പറയേണ്ടത് , അറിയേണ്ടത്
എല്ലാം, വചനത്തിലൂടെ ദൈവം
അറിച്ചിരിക്കുന്നു. അത് വചനം പരിശോധിച്ച് കണ്ടെത്തുക എന്നത് മനുഷ്യന്റെ ദൗത്യം
ആണ്. ദിനം പ്രെതി തിരുവെഴുത്തുകളേ അറിയേണ്ടത് നമ്മുടെ നിലനിൽപിന് ആവിശ്യം ആണ്. ഒരു
പാപവും ഇല്ലാതെ ഇരുന്ന ലോകത്തിൽ ആദാമിനും
ഹവ്വക്കും ദൈവ ശബ്ദം ആവിശ്യമായിരുനെങ്കിൽ പാപത്താൽ നിറയപെട്ട ഈ ലോകത്തിൽ ദൈവ വചനം
നമ്മുക്ക് എത്ര അത്യന്താപേഷികം .
ദൈവചനത്തിനു എങ്ങനെ
ഹൃദയങ്ങളെ രൂപാന്തരപെടുത്തുവാൻ കഴിയും?
മനുഷ്യ ഹൃദയങ്ങളിൽ മാറ്റങ്ങൾ
വരുത്തുവാൻ ദൈവം ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ് (tool ) ആണ് ബൈബിൾ . പുരാതനമായ
കൂറേ കഥകളും മിത്തുകളും (Myth
) ഒരുമിച്ചു ചേർത്ത ഒരു പുസ്തകം അല്ല ബൈബിൾ. 2 തീമോത്തിയോസ് 3: 16 പറയുന്നത് “എല്ലാ
തിരുവെഴുത്തും ദൈവശ്വാസീയ മാണ് എന്നാണ്. ദൈവശ്വാസിയും എന്നാൽ "breath of God
" എന്നാണ്. അല്ലെങ്കിൽ ദൈവത്തിന്റെ ജീവനാണ് ദൈവ വചനം എന്നാണ്.
അതാണ് ദൈവ വചനത്തിന്റെ ശക്തി. എബ്രായർ 4 : 12 പറയുന്നത്
" ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏത്
വാളിനേക്കാളും മൂർച്ചയേറിയതും ദേഹിയെ ആത്മാവിൽനിന്നും, സന്ധികളെ
മജ്ജകളിൽനിന്നും വേർപിരിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളെയും
ഉദ്ദേശങ്ങളെയും വിവേചിച്ചറിയുന്നതും ആകുന്നു" എന്നാണ് . ദൈവ വചനത്തിന്റെ
ആത്യന്തിക ശക്തി ഈ വചനത്തിൽ കൂടി നമ്മുക്ക് മനസിലാകാം. ദൈവ വചനം വായിക്കുന്ന
അല്ലെങ്കിൽ കേൾക്കുന്ന വ്യക്തിയുടെ
ഹൃദയത്തിൽ തുളച്ചു കയറി പാപത്തെ കുറിച്ച് അവനെ ബോധ്യം വരുത്തുന്ന ശക്തിയുള്ള വചനം.
നല്ലതും മോശവുമായ ചിന്തകളെ വേർതിരിക്കുവാൻ ശക്തിയുള്ള ദൈവ വചനം. ദൈവ ഹിതത്തെ തിരിച്ചറിയുവാൻ നമ്മെ പ്രാപ്തരാക്കുന്ന ദൈവ വചനം. ഒരുവൻ ദൈവ വചനം വായിക്കുവാനും പഠിക്കുവാനും ധ്യാനിക്കുവാനും
തുടങ്ങുമ്പോൾ , അവനെത്തന്നെയും, ദൈവത്തെയും
മനസിലാക്കുവാനും അറിയുവാനും തുടങ്ങുക ആണ്.
ബൈബിളിലെ ദൈവ ശബ്ദം
തിരിച്ചറിയുന്നവർ ആണ് രൂപാന്തര പെടുന്നത്. ദൈവം സ്ഥിരമായി ചെയ്യുന്ന ഒരു അത്ഭുതം (miracle ) ആണ് മനുഷ്യന്റെ
രൂപാന്തരം. അപ്പോസ്തലനായ പത്രോസിന്റെ ഒറ്റ പ്രസംഗത്തിൽ 3000 പേരാണ് രൂപാന്തരപെട്ടത്. രൂപാന്തരം എന്ന്
പറയുമ്പോൾ അത് മനുഷ്യന്റെ വെക്തിത്വത്തിനുള്ള മാറ്റമാണ്, ചിന്തകൾക്കുണ്ടാകുന്ന
മാറ്റമാണ്, പെരുമാറ്റത്തിലുള്ള
മാറ്റമാണ്, ഇടപാടുകളിൽ
വരുന്ന മാറ്റമാണ്. ബൈബിൾ രൂപാന്തരം എന്ന്
പറയുന്നത്, മനസ് പുതിക്കിയുള്ള രൂപാന്തരം ആണ്. Rom 12: 2 പറയുന്നത് “ഈ ലോകത്തിനു അനുരൂപമാകാതെ നല്ലതും സ്വീകാര്യവും
പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി
രൂപാന്തരപ്പെടുവിൻ" എന്നാണ്. വചനം പറയുന്നത്, ദൈവത്തിങ്കലേക്കു
നമ്മെ സമർപ്പിക്കുമ്പോൾ , സമ്പൂർണമായി ദൈവത്തെ ആരാധിക്കുമ്പോൾ , ലോകത്തിനു
അനുരൂപരാകാതെ , ദൈവാൽമാവിനാൽ മനസ് പുതുക്കുമ്പോൾ , ദൈവ ഹിതത്തെ
തിരിച്ചറിയുവാൻ നമ്മുക്ക് സാധിക്കും എന്നാണ്. ദൈവ ഹിതത്തിലേക്കു നമ്മെ മാറ്റുവാൻ
വചനത്തിനല്ലാതെ ആർക്കു കഴിയും?
വിശാസത്തെ സൃഷ്ടിക്കുന്ന
ഒരു പ്രവർത്തനം ആണ് ദൈവ വചനത്തിന്റേതു. Rom
10:17 പറയുന്നത്, "ആകയാൽ വിശ്വാസം
കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു" എന്നാണ്. ഇതിന്റെ അർഥം, കേൾക്കുന്ന
എല്ലാവരും വിശ്വസിക്കുന്നു എന്നല്ല. പക്ഷെ
, വചനം പറയാതെ, കേൾക്കാൻ അവസരം
ഒരുക്കാതെ വിശ്വസം ജനിക്കുന്നില്ല . ഇ പറയുന്നത് ദൈവ വചനം ആണ്. ഇ വചനം കേൾവിയാൽ , വിശാസിക്കുന്നവക്
രക്ഷയായി പരിണമിക്കുന്നു. രക്ഷ എന്ന മഹത്ത
കരമായ അവസ്ഥയിൽ നമ്മെ എത്തിക്കുവാൻ ശക്തിയുള്ള ദൈവ വചനം . അപ്പൊസ്തലനായ പത്രോസ്
പറയുന്നത് രക്ഷയിൽ വളരുവാൻ വചനം എന്ന മായമില്ലാത്ത ആല്മീക പാൽ
കുടിക്കുവാനാണ്.(I Pet 2:2).
രക്ഷിക്കപെടുവാൻ മാത്രം അല്ല , രക്ഷയുടെ പരിപൂര്ണതയിൽ
എത്തിക്കുവാനും ദൈവ വചനത്തിനു കഴിയും. എഫെസ്യർ 5:26 പറയുന്നത് " അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും
" എന്നാണ്. നമ്മളെ
വിശുദ്ധികരണത്തിലേക്കു നയിക്കുന്നതും ദൈവ വചനം തന്നെ ആണ്. ദൈവ വചനം ഇല്ലാതെ ഒരു വിജകരമായ ക്രിസ്തീയ ജീവിതം നയിക്കുവാൻ ആർക്കും
കഴിയുകയില്ല. ദിനംപ്രതി വായിക്കുകയും, ധ്യാനിക്കുകയും, അനുസരിക്കുകയും ചെയ്യുക.
ഏതു
കാലഘട്ടത്തിലും ഒരുപോലെ പ്രാധാന്യം വിശുദ്ധ ബൈബിളിനുണ്ട്. ജീവിതങ്ങളെ മാറ്റിമറിക്കുന്ന ഒരേഒരു പുസ്തകം
വിശുദ്ധ ബൈബിൾ മാത്രം ആണ്. ലോകത്തു ഏറ്റവും അതികം വ്യക്തികളെ സ്വാധീനിച്ച പുസ്തകം
ബൈബിൾ മാത്രമാണ്. 2200 ലധികം ഭാഷകളിൽ തർജിമ
ചെയ്യപ്പെട്ട ലോകത്തിലെ ഒരേഒരു ബുക്ക് ബൈബിൾ മാത്രമാണ്. എബ്രഹാം ലിങ്കൺ
എപ്രകാരം പറഞ്ഞു " “I am profitably engaged
in reading the Bible. Take all of this Book that you can by reason and the
balance by faith, and you will live and die a better man. It is the best Book
which God has given to man.” ഈ ലോകത്തിൽ നമ്മൾക്ക് കിട്ടിയ ഏറ്റവും വലിയ
അനുഗ്രഹം ദൈവത്തിന്റെ ശബ്ദമായ ബൈബിൾ ആണ്. ആ വചനത്തിൽ അടിയുറച്ചു ജീവിക്കുവാൻ
സർവശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ
************************************************************************
(wrote for YPE Magazine 2018)