Monday, February 17, 2020

TRANSFORMING POWER OF THE WORD OF GOD


ജീവിതത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്. എല്ലാവരും മാറ്റങ്ങൾ  ആഗ്രഹിക്കുന്നു. ഒരിക്കലെങ്കിലും മാറ്റങ്ങൾ ജീവതത്തിൽ അനുഭവിച്ചവർ ആണ് എല്ലാവരുംതന്നെ. ജീവിത സാഹചര്യങ്ങളിലെ മാറ്റമാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്. അതിനുവേണ്ടി എത്ര അധ്വാനിക്കാനും തയ്യാറുമാണ്. 
മനുഷ്യജീവിതത്തെ മൊത്തത്തിൽ മാറ്റുവാൻ ശക്തിയുള്ളതു ദൈവ വചനത്തിനു മാത്രമാണ്. ആത്മികയായുള്ള മാറ്റമാണ് ഏറ്റവും അത്യാവിശ്യമായതു  . മൊത്തം ജീവിതത്തെ അത് മാറ്റിമറിക്കും, രൂപാന്തരപ്പെടുത്തും. ദൈവ വചനം ശക്തിയാണ്, ജീവനാണ്, ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതാണ് . ദൈവിക വെളിപാടാണ് വചനം . പരിശുധാൽമാവിനാൽ എഴുതപ്പെട്ടത്. അന്നും, ഇന്നും എന്നും അത് മനുഷ്യനെ രൂപാന്തര പെടുത്തുന്നു.

ആദിമ മാതാപിതാക്കളായ ആദവും ഹവ്വയും ദൈവിക വെളിപാടുകൾ ദൈവത്തിൽ നിന്ന് നേരിട്ട് പ്രാപിച്ചിരുന്നു. അറിയേണ്ടുന്ന കാര്യങ്ങൾ ദൈവം അവരോടു നേരിട്ട് സംസാരിച്ചിരുന്നു. ഇന്ന് ദൈവിക വെളിപാടുകൾ ദൈവ വചനത്തിലൂടെ നമ്മൾക്ക് ലഭിക്കുന്നു. സൃഷ്ടിയോടു പറയേണ്ടത് , അറിയേണ്ടത് എല്ലാം, വചനത്തിലൂടെ ദൈവം അറിച്ചിരിക്കുന്നു. അത് വചനം പരിശോധിച്ച് കണ്ടെത്തുക എന്നത് മനുഷ്യന്റെ ദൗത്യം ആണ്. ദിനം പ്രെതി തിരുവെഴുത്തുകളേ അറിയേണ്ടത് നമ്മുടെ നിലനിൽപിന് ആവിശ്യം ആണ്. ഒരു പാപവും ഇല്ലാതെ ഇരുന്ന ലോകത്തിൽ  ആദാമിനും ഹവ്വക്കും ദൈവ ശബ്ദം ആവിശ്യമായിരുനെങ്കിൽ പാപത്താൽ നിറയപെട്ട ഈ ലോകത്തിൽ ദൈവ വചനം നമ്മുക്ക് എത്ര അത്യന്താപേഷികം .
ദൈവചനത്തിനു എങ്ങനെ ഹൃദയങ്ങളെ രൂപാന്തരപെടുത്തുവാൻ കഴിയും?
മനുഷ്യ ഹൃദയങ്ങളിൽ മാറ്റങ്ങൾ വരുത്തുവാൻ ദൈവം ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ് (tool ) ആണ് ബൈബിൾ . പുരാതനമായ കൂറേ കഥകളും മിത്തുകളും (Myth ) ഒരുമിച്ചു ചേർത്ത ഒരു പുസ്തകം അല്ല ബൈബിൾ. 2 തീമോത്തിയോസ്‌ 3: 16 പറയുന്നത് എല്ലാ തിരുവെഴുത്തും ദൈവശ്വാസീയ മാണ് എന്നാണ്. ദൈവശ്വാസിയും എന്നാൽ "breath  of  God " എന്നാണ്. അല്ലെങ്കിൽ ദൈവത്തിന്റെ ജീവനാണ് ദൈവ വചനം എന്നാണ്. അതാണ് ദൈവ വചനത്തിന്റെ ശക്തി.  എബ്രായർ 4 : 12 പറയുന്നത് " ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏത് വാളിനേക്കാളും മൂർച്ചയേറിയതും ദേഹിയെ ആത്മാവിൽനിന്നും, സന്ധികളെ മജ്ജകളിൽനിന്നും വേർപിരിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശങ്ങളെയും വിവേചിച്ചറിയുന്നതും ആകുന്നു" എന്നാണ് . ദൈവ വചനത്തിന്റെ ആത്യന്തിക ശക്തി ഈ വചനത്തിൽ കൂടി നമ്മുക്ക് മനസിലാകാം. ദൈവ വചനം വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന  വ്യക്തിയുടെ ഹൃദയത്തിൽ തുളച്ചു കയറി പാപത്തെ കുറിച്ച് അവനെ ബോധ്യം വരുത്തുന്ന ശക്തിയുള്ള വചനം. നല്ലതും മോശവുമായ ചിന്തകളെ വേർതിരിക്കുവാൻ ശക്തിയുള്ള ദൈവ വചനം. ദൈവ ഹിതത്തെ തിരിച്ചറിയുവാൻ നമ്മെ  പ്രാപ്തരാക്കുന്ന ദൈവ വചനം. ഒരുവൻ ദൈവ വചനം വായിക്കുവാനും പഠിക്കുവാനും ധ്യാനിക്കുവാനും തുടങ്ങുമ്പോൾ , അവനെത്തന്നെയും, ദൈവത്തെയും മനസിലാക്കുവാനും അറിയുവാനും തുടങ്ങുക ആണ്.
ബൈബിളിലെ ദൈവ ശബ്ദം തിരിച്ചറിയുന്നവർ ആണ് രൂപാന്തര പെടുന്നത്. ദൈവം സ്ഥിരമായി ചെയ്യുന്ന ഒരു അത്ഭുതം (miracle ) ആണ് മനുഷ്യന്റെ രൂപാന്തരം. അപ്പോസ്തലനായ പത്രോസിന്റെ ഒറ്റ പ്രസംഗത്തിൽ 3000  പേരാണ് രൂപാന്തരപെട്ടത്. രൂപാന്തരം എന്ന്‌ പറയുമ്പോൾ അത് മനുഷ്യന്റെ വെക്തിത്വത്തിനുള്ള മാറ്റമാണ്, ചിന്തകൾക്കുണ്ടാകുന്ന മാറ്റമാണ്, പെരുമാറ്റത്തിലുള്ള മാറ്റമാണ്, ഇടപാടുകളിൽ വരുന്ന മാറ്റമാണ്.  ബൈബിൾ രൂപാന്തരം എന്ന്‌ പറയുന്നത്, മനസ് പുതിക്കിയുള്ള രൂപാന്തരം ആണ്. Rom 12: 2 പറയുന്നത് ഈ ലോകത്തിനു അനുരൂപമാകാതെ നല്ലതും സ്വീകാര്യവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ" എന്നാണ്. വചനം പറയുന്നത്, ദൈവത്തിങ്കലേക്കു നമ്മെ സമർപ്പിക്കുമ്പോൾ , സമ്പൂർണമായി ദൈവത്തെ ആരാധിക്കുമ്പോൾ , ലോകത്തിനു അനുരൂപരാകാതെ , ദൈവാൽമാവിനാൽ മനസ് പുതുക്കുമ്പോൾ , ദൈവ ഹിതത്തെ തിരിച്ചറിയുവാൻ നമ്മുക്ക് സാധിക്കും എന്നാണ്. ദൈവ ഹിതത്തിലേക്കു നമ്മെ മാറ്റുവാൻ വചനത്തിനല്ലാതെ ആർക്കു കഴിയും?
വിശാസത്തെ സൃഷ്ടിക്കുന്ന ഒരു പ്രവർത്തനം ആണ് ദൈവ വചനത്തിന്റേതു.  Rom 10:17 പറയുന്നത്, "ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു" എന്നാണ്.  ഇതിന്റെ അർഥം, കേൾക്കുന്ന എല്ലാവരും വിശ്വസിക്കുന്നു എന്നല്ല.  പക്ഷെ , വചനം പറയാതെ, കേൾക്കാൻ അവസരം ഒരുക്കാതെ വിശ്വസം ജനിക്കുന്നില്ല . ഇ പറയുന്നത് ദൈവ വചനം ആണ്. ഇ വചനം  കേൾവിയാൽ , വിശാസിക്കുന്നവക് രക്ഷയായി പരിണമിക്കുന്നു.  രക്ഷ എന്ന മഹത്ത കരമായ അവസ്ഥയിൽ നമ്മെ എത്തിക്കുവാൻ ശക്തിയുള്ള ദൈവ വചനം . അപ്പൊസ്‌തലനായ പത്രോസ് പറയുന്നത് രക്ഷയിൽ വളരുവാൻ വചനം എന്ന മായമില്ലാത്ത  ആല്മീക പാൽ  കുടിക്കുവാനാണ്.(I  Pet 2:2). രക്ഷിക്കപെടുവാൻ മാത്രം അല്ല , രക്ഷയുടെ പരിപൂര്ണതയിൽ എത്തിക്കുവാനും ദൈവ വചനത്തിനു കഴിയും. എഫെസ്യർ 5:26  പറയുന്നത് " അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും " എന്നാണ്.  നമ്മളെ വിശുദ്ധികരണത്തിലേക്കു നയിക്കുന്നതും ദൈവ വചനം തന്നെ ആണ്. ദൈവ വചനം ഇല്ലാതെ ഒരു വിജകരമായ ക്രിസ്‌തീയ ജീവിതം നയിക്കുവാൻ ആർക്കും കഴിയുകയില്ല. ദിനംപ്രതി വായിക്കുകയും, ധ്യാനിക്കുകയും, അനുസരിക്കുകയും ചെയ്യുക.
ഏതു കാലഘട്ടത്തിലും ഒരുപോലെ പ്രാധാന്യം വിശുദ്ധ ബൈബിളിനുണ്ട്.  ജീവിതങ്ങളെ മാറ്റിമറിക്കുന്ന ഒരേഒരു പുസ്തകം വിശുദ്ധ ബൈബിൾ മാത്രം ആണ്. ലോകത്തു ഏറ്റവും അതികം വ്യക്തികളെ സ്വാധീനിച്ച പുസ്‌തകം ബൈബിൾ മാത്രമാണ്. 2200 ലധികം ഭാഷകളിൽ തർജിമ ചെയ്യപ്പെട്ട ലോകത്തിലെ ഒരേഒരു ബുക്ക് ബൈബിൾ മാത്രമാണ്. എബ്രഹാം ലിങ്കൺ എപ്രകാരം പറഞ്ഞു " “I am profitably engaged in reading the Bible. Take all of this Book that you can by reason and the balance by faith, and you will live and die a better man. It is the best Book which God has given to man.”  ഈ ലോകത്തിൽ നമ്മൾക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം ദൈവത്തിന്റെ ശബ്ദമായ ബൈബിൾ ആണ്. ആ വചനത്തിൽ അടിയുറച്ചു ജീവിക്കുവാൻ സർവശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ
************************************************************************
(wrote for YPE Magazine 2018) 

Wednesday, February 12, 2020


Freed from Our Cage


Our  Daily  Bread  ന്റെ ഇന്നത്തെ ചിന്താവിഷയത്തിന്റെ തലക്കെട്ടു ആണിത്.  പതിനെട്ടാം സങ്കീർത്തനത്തിൽ നിന്നും എടുത്ത മനോഹരമായ ചിന്ത.
18 :4മരണപാശങ്ങൾ എന്നെ ചുറ്റി;
അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.
5പാതാളപാശങ്ങൾ എന്നെ വളഞ്ഞു;
മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു.
6എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
എന്റെ ദൈവത്തോടു നിലവിളിച്ചു;
അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു;
തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി.
16അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു,
പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു.

സത്യത്തിൽ നമ്മൾ ഒരു കൂട്ടിൽ (cage) ആയിരുന്നു. പാപത്തിന്റെ കൂട്ടിൽ . അവിടുന്നു ഉയരത്തിൽ നിന്നും കൈ  നീറ്റി നമ്മളെ ആ പാപത്തിന്റെ കൂട്ടിൽ നിന്നും വലിച്ചെടുത്തു. നിൽക്കുവാൻ ഉറപ്പുള്ള ഒരു പാറയിൽ നിർത്തി. കാൽവരിയിൽ ചൊരിഞ്ഞ രക്തത്താൽ നമ്മെ വീണ്ടെടുത്ത കർത്താവിനു മഹത്വം.
എങ്കിലും നമ്മൾ ഇപ്പോഴും ചില "കൂടുകൾക്കു" ഉള്ളിൽ തന്നെ ആണോ ചിന്തികേണ്ടിരിക്കുന്നു. ചില addiction ന്റെ cage കൾ , അസൂയയുടെയും, പകയുടെയും, വിധ്വേഷത്തിന്റെയും കൂടുകൾ.  ചിലർ ഭയത്തിന്റെ കൂടുകൾക്കു ഉള്ളിൽ ആണ്. ഭാവിയെക്കുറിച്ചുള്ള ഭയം, തലമുറകളെ ഓർത്തുള്ള ഭയം. മറ്റുള്ളവരെ അംഗീകരിക്കുവാനും appreciate ചെയ്യുവാനും കഴിയാത്ത ഈഗോയുടെ കൂട്ടിൽ ആണ് ചിലർ. ഇതൊന്നും  അല്ലാതെ ചില ലോകമോഹങ്ങൾ ആയ അഡിക്ഷനിൽ പെട്ട് പുറത്തു കടക്കുവാൻ കഴിയാതെ ഭാരപ്പെടുന്നവർ. നമ്മൾ ഒരു ആരാധന പോലും മുടക്കാതെ വിശ്വാസികൾ ആയിരിക്കും. പ്രാർത്ഥനയും ആരാധനയും ഒക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗം ആയിരിക്കും. അപ്പോൾ തന്നെ ഇതുപോലെ ചില കൂടുകളിൽ നമ്മൾ ബന്ധസ്ഥരും ആയിരിക്കും. നമ്മുടെ പ്രാർത്ഥനയും ആരാധനയും ദൈവ സന്നിധിയിൽ എത്തുവാൻ തടസമായിരിക്കുന്നത് ഈ കൂടുകൾ ആയിരിക്കും. ഏതാണ് നമ്മൾ അകപ്പെട്ടിരിക്കുന്ന കൂടു എന്ന് നമ്മൾ മനസിലാക്കേണ്ടിരിക്കുന്നു.

അപ്പൊതലനായ പൗലോസ് റോമാ ലേഖനത്തിൽ ഏഴാം അധ്യായത്തിൽ ഇങ്ങനെ  പറയുന്നു, "15ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു. 16ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു. 17ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. 18എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‌വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല. 19ഞാൻ ചെയ്‌വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു. 20ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ". 
നമ്മൾ ഇച്ഛിക്കുന്നതോ ഇച്ഛിക്കാത്തതോ ആയ ഈ കൂടുകളിൽ നിന്നും നമ്മൾ പുറത്തു കടകെണ്ടിരിക്കുന്നു. കാരണം പൗലോസ് പറയുന്നത് പോലെ ഈ കൂടുകളിൽ നമ്മളെ  ആക്കിരിക്കുന്നത് നമ്മളിൽ വസിക്കുന്ന പാപമാണ് . ജഡത്തിന്റെ പ്രവർത്തികളെ തോല്പിക്കുവാൻ ദൈവത്തിന്റെ പ്രമാണങ്ങൾക്കേ  കഴിയൂ. 
നമ്മൾ ദൈവത്തിനു ഇഷ്ടമല്ലാത്ത ,ദൈവ ഹിതത്തിനു വിരുദ്ധമായ ഏതെങ്കിലും കൂടുകൾക്കു ഉള്ളിൽ ആണോ എന്ന് സ്വയം പരിശോധിക്കേണ്ടിരിക്കുന്നു. പരിശോധിക്കുക മാത്രം അല്ല, ആ കൂടുകളെ പൊട്ടിച്ചു പുറത്തു കടക്കുകയും വേണം. അതിനു നമ്മെ സഹായിക്കുവാൻ പരിശുധാൽമാവിന് സാധിക്കും. 
"സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു". നമ്മൾ സ്വതന്ത്രർ അന്ന്, ക്രിസ്തുയേശുവിന്റെ രക്തത്താൽ സ്വത്രന്തർ ആക്കപെട്ടവർ. അതിൽ ഉറച്ചു നിൽകാം. 



Tuesday, February 11, 2020

Sandhya Mudali from Orisa





Giving educations to children is a wonderful job. Proper education can change their lives. Many children are there in different villages in India, not getting proper food, care and education. If we decide to do small support, that will change many children's lives. If we can give an impact in one child's life, other than our own kids, that will great. 


"Education truly is a privilege. With more than 70 million children who have no access to primary education, it becomes obvious that not all are guaranteed the right to education. As a result, more than 700 million adults around the world cannot read or write. Consequently, they lack the basic principles that could help them to improve their living conditions. What happens when you deprive millions of their right to education can be seen all around the world. Poverty, trafficking, slavery, and diseases that could be avoided are often the results of a lack of education. Similarly, individuals who are illiterate are more likely to be susceptible to victimization. Many of us think of education as a right. However, when keeping the above figures in mind, it becomes clear that it is more than a right; it’s a privilege. At the same time, education does not stop once you’ve graduated. Instead, learning, growing, and educating yourself is a lifelong process. It will never stop".-  LAST EDIT: 

Monday, February 10, 2020

We Are Dust He remembers that we are dust. Psalm 103:14

Many times we forget this great fact about our life, that we are dust. Psalms 103: 14 says that  "For he knows our frame; he remembers that we are dust". When we realize this great fact about life, we will become zero. The weakness and mortality of our natures, and the frailty and misery of our condition, that we are but dust — And that if He should let loose his hand upon us, we should be irrecoverably destroyed. This is our real condition. Why we are not understanding this great fact? or why we are forgetting this fact? What we have today is only because of His grace. God is faithful to Himself in that God is always God. God does not change. God was the Almighty Creator of the Universe in ages past and will continue to be all-powerful and all-knowing in ages to come. God does not deal with some of His creation in one way and others of His creation in another way but is consistent in His character. He remembers that all of us are dust and temporary and finite and He loves us all with everlasting compassion. God does not change in that He loves all of us continually and He has always been that way. God is faithful to Himself.
When we remember that we are dust, we will become humble in character. We will throw our pride from our life. We will be more grateful to God. We will stop running to build our worldly kingdom here. 
As dust, let us be humble in our potter's hand. So He can make us and mold us upon His will.